നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനവുമായി ഉണ്ണി മുകുന്ദൻ. നവാഗതനായ വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്ത മേപ്പടിയാൻ എന്ന സിനിമയിലെ കണ്ണിൽ മിന്നും എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് പുറത്തിറക്കിയത്. രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തികും നിത്യ മാമനും ആണ്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെ നിർമിക്കുന്ന ചിത്രത്തിൽ അഞ്ചു കുര്യൻ ആണ് നായികയായി എത്തുന്നത്. ഇവരെ കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, കോട്ടയം രമേശ്, ഇന്ദ്രൻസ്, അഞ്ജു കുര്യൻ, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, ശങ്കർ രാമകൃഷ്ണൻ, അപർണ ജനാർദനൻ, പോളി വൽസൻ തുടങ്ങിയ ഗംഭീര താരനിരസിനിമയിൽ അണിനിരക്കുന്നുണ്ട്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)