റിലീസിന് മുന്നെ ‘ഡിയർ കോമ്രേഡ്‌’ ബോളിവുഡിലേക്ക്‌; ചിത്രം റീമേക്ക്‌ ചെയ്യുന്നത്‌ കരൺ ജോഹർ

വിജയ്‌ ദേവരകൊണ്ട – രഷ്മിക ജോടി ഒന്നിക്കുന്ന ‘ഡിയർ കോമ്രേഡ്‌’ എന്ന സിനിമ റിലീസിന് മുന്നെ ബോളിവുഡിലേക്ക്‌ റീമേക്ക്‌ ചെയ്യാൻ ഒരുങ്ങുന്നു. ജൂലൈ 26ന് സൗത്ത്‌ ഇന്ത്യയിലെ 4 ഭാഷകളിൽ ഒരേ സമയം റിലീസിനൊരുങ്ങുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്‌. ഭരത്‌ കമ്മ സംവിധാനം ചെയ്യുന്ന ചിത്രം പാട്ടുകൾ കൊണ്ടും ടീസർ, ട്രെയ്‌ലർ എന്നിവയെല്ലാം കൊണ്ടും വളരെയധികം ആരാധകർ കാത്തിരിക്കുന്ന ഒരു സിനിമയാണ്.

ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ബോളിവുഡ്‌ റീമേക്ക്‌ വാർത്ത. അതും പ്രമുഖ നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ ആണ് ചിത്രം ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു എന്ന വാർത്ത ഔദ്യോഗികമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്‌.

കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ മൂവീസ്‌ ആയിരിക്കും ചിത്രം റീമേക്ക്‌ ചെയ്യുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments