ഇത് ഞങ്ങളുടെ കരാട്ടേ കിഡ്; ഇസയുടെ രസകരമായ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്ന ചാക്കോച്ചനോടൊപ്പം തന്നെ കുടുംബവും ആരാധകർക്കിടയിയൽ താരങ്ങളാണ്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബൻ- പ്രിയാ ദമ്പതികളുടെ കുഞ്ഞുമകൻ ഇസഹായ്ക്ക്.

ഇന്ന് സോഷ്യൽ മീഡിയയിൽ കുഞ്ഞു ഇസയ്ക്ക് ആരാധകർ നിരവധിയാണ്. ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ചക്കോച്ചൻ ഇൻസ്റ്റാ ഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഇസയുടെ രസകരമായ ചിത്രമാണ് വൈറലായിരിക്കുന്നത്.

View this post on Instagram

Karate 🥋 Kid🤔🤔🤔🤔

A post shared by Kunchacko Boban (@kunchacks) on

കുഞ്ഞ് ബാല്‍ക്കണിയില്‍ നിന്ന് കാഴ്ചകള്‍ കാണുന്ന ഒരു ചിത്രമാണ് ഇന്ന് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. കരാട്ടെ പൊസിഷനിലാണ് ഇസയുടെ നിൽപ്പ്.

കരാട്ടെ കിഡ് എന്ന ക്യാപഷനോടെയാണ് ചാക്കോച്ചൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇസയുടെ പോസിന് ഉചിതമായ ക്യാപ്ഷൻ തന്നെയാണ് കൊടുത്തിരിക്കുന്നത്. നീണ്ട പതിനാലു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികൾക്ക് ഇസ ജനിച്ചത്.