ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. സോഷ്യൽ മീഡിയയിലും സജീവമാണ് താരജോഡികൾ. സിനിമയില്‍ 25 വര്‍ഷം പിന്നിട്ട ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിച്ചുകൊണ്ടുള്ള കരീനയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇനിയും നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഉണ്ടായേക്കാമെങ്കിലും മറ്റൊരു സെയ്ഫ് ഉണ്ടാകില്ലെന്നാണ് ഭര്‍ത്താവിനെ കുറിച്ച് താരം പറയുന്നത് . “സെയ്ഫ് ഒരു ധീരനായ നടനാണ്. ഇനിയും നൂറുകണക്കിന് സൂപ്പര്‍താരങ്ങള്‍ ഉണ്ടാകും പക്ഷെ മറ്റൊരു സെയ്ഫ് ഉണ്ടാകില്ല. അദ്ദേഹം ചിന്തിക്കുന്നത് വ്യത്യസ്തമായാണ്, തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്”,
കരീന പറഞ്ഞു. ഇരുവരും വിവാഹിതരായിട്ട് എട്ടുവർഷം കഴിഞ്ഞു. ദമ്പതികളുടെ മകൻ തിമൂറും ഒരു സെലിബ്രിറ്റിയാണ്. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് താരകുടുംബം.



