ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ചു ശരത് ജി മോഹന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സൂപ്പർ താരം പൃഥിരാജാണ് സോഷ്യൽ മീഡിയാ പേജിലൂടെ ടീസർ പങ്കുവച്ചത്.
സെവന്‍ത് ഡേ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് ഏറെ പ്രശസ്തമാക്കിയ വാചകമാണ് “കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…” ആ പേരിലെത്തുന്ന ചിത്രമെന്ന കൗതുകവും സിനിമയ്ക്കുണ്ട്. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലൂടെ എത്തിയ ടീസറിന് വന്‍ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചത്. യുവ സംഗീത സംവിധായകരില്‍ പ്രമുഖനായ രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം. ചിത്രത്തിലെ ഇതിനോടകം പുറത്തിറങ്ങിയ രണ്ടു പാട്ടുകളും വൈറലായി കഴിഞ്ഞിരുന്നു.
യുവനടന്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങില്‍ ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, സുധീര്‍ കരമന, വിജയ കുമാര്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, മോളി കണ്ണമാലി, രശ്മി ബോബന്‍, അമ്പിളി നിലമ്പൂർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.



