അയ്യപ്പനും കോശിയും തമിഴ് റീമേക്കിൽ കാർത്തിയും പാർത്തിപനും

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ പൃഥ്വിരാജ് – ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയും തമിഴിൽ റീമേക്കിൽ പ്രധാന താരങ്ങൾ ആകുവാൻ കാർത്തിയും പാർത്തിപനും. പൃഥ്വിരാജ് ചെയ്ത കോശി എന്ന കഥാപാത്രം കാർത്തിയും, അയ്യപ്പൻ നായരുടെ റോൾ പാർത്തിപനും സ്ക്രീനിൽ എത്തിക്കും. നേരത്തെ അന്തരിച്ച സംവിധായകൻ സച്ചിയും ഒരു അഭിമുഖത്തിൽ അയ്യപ്പനും കോശിയും തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്താൽ കാർത്തിയും പാർത്തിപനും ആ റോൾ ചെയ്യുകയാണെങ്കിൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടീരുന്നു. ഫൈവ് സ്റ്റാർ ഫിലിംസ് ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. പൊന്നിയിൻ സെൽവൻ, സുൽത്താൻ എന്നീ ചിത്രങ്ങൾക്ക്‌ ശേഷമാകും കാർത്തി ഈ ചിത്രം ചെയ്യുക എന്നാണ് തമിഴകത്ത്‌ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...