ധ്രുവ്‌ വിക്രമിനും ആദിത്യ വർമക്കും ആശംസകളുമായി കാർത്തി

തമിഴ്‌ സിനിമലോകം ഒന്നടങ്കം പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന സിനിമയും സിനിമ എൻട്രിയുമാണ് ആദിത്യ വർമ. തമിഴ്‌ സിനിമയുടെ സ്വന്തം ചിയാൻ വിക്രമിന്റെ മകൻ ധ്രുവ്‌ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്നത്‌ കൊണ്ട്‌ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്‌. ഇപ്പോളിതാ ചിത്രത്തിനും ധ്രുവിനും ആശംസകളുമായി നടൻ കാർത്തി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആശംസ അറിയിച്ച കാർത്തി അച്ഛനേക്കാൾ ഒരുപാട്‌ ഹൃദയം കീഴടക്കാൻ സാധിക്കട്ടെ എന്നും കൂടി ധ്രുവിനോടായി പറയുകയുണ്ടായി. നാളെയാണ് ആദിത്യ വർമ റിലീസ്‌ ചെയ്യുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments