ദളപതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ; വ്യത്യസ്ത രീതിയിൽ ആശംസകൾ നേർന്ന് കീർത്തി സുരേഷ്

ജൂണ്‍ 22 ന് വിജയ്‌യുടെ 47-ആം പിറന്നാളായിരുന്നു. തമിഴകത്ത് നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്കമല്‍ഹാസന്‍, ധനുഷ്, കാജല്‍ അഗര്‍വാള്‍ അടക്കം നിരവധി താരങ്ങളാണ് ദളപതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. വിജയ്‌യുടെ ഒരു ആരാധികയാണ് കീര്‍ത്തി സുരേഷ്. ഭൈരവ, സര്‍ക്കാര്‍ എന്നീ സിനിമകളില്‍ വിജയ്‌യുടെ നായികയായി അഭിനയിച്ച കീര്‍ത്തി വ്യത്യസ്ത രീതിയിലാണ് വിജയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

2002 ല്‍ പുറത്തിറങ്ങിയ വിജയ് സിനിമ ഭൂപതിയിലെ ‘ആള്‍ തോട്ട ഭൂപതി’ എന്ന പാട്ടിന് നൃത്തം ചെയ്താണ് കീര്‍ത്തി പിറന്നാള്‍ ആശംസിച്ചത്. വിജയ്‌യുടെ വലിയൊരു ആരാധികയാണ് താനെന്നും കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.. താരത്തിന്റെ വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

പിറന്നാൾ ആഘോഷത്തിനോടുനുബന്ധിച്ച് താരത്തിനൊപ്പം വര്‍ക്ക് ചെയ്ത സഹപ്രവര്‍ത്തകരും സംവിധായകരും ട്വിറ്ററില്‍ ഒരുമിച്ച്‌ സംവദിച്ചിരുന്നു. ഈ അവസരത്തില്‍ വിജയ്ക്ക് ചൈനീസ് ഭക്ഷണം ഒരുപാട് ഇഷ്ടമാണെന്ന് കീര്‍ത്തി വെളിപ്പെടുത്തിയിരുന്നു. എപ്പോഴെങ്കിലും വിജയ് തന്റെ വീട്ടില്‍ വരികയാണെങ്കില്‍ അദ്ദേഹത്തിനായി ചൈനീസ് ഭക്ഷണം താന്‍ പാചകം ചെയ്യുമെന്നും കീര്‍ത്തി പറഞ്ഞിരുന്നു.

മലയാളത്തില്‍ കീര്‍ത്തി അഭിനയിച്ച ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഈ ഓണത്തിന് തിയേറ്ററില്‍ എത്തും..മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. രജനീകാന്ത് നായകനാവുന്ന ‘അണ്ണാത്തെ’ ആണ് കീര്‍ത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.