ശെല്‍വരാഘവനും കീർത്തി സുരേഷും ഒന്നിക്കുന്ന സാനി കൈദം എത്തുന്നു; ഞെട്ടിക്കുന്ന ലുക്കിലുള്ള പോസ്റ്റർ പങ്കുവെച്ച് കീർത്തി

കീര്‍ത്തി സുരേഷും സംവിധായകന്‍ ശെല്‍വരാഘവനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് സാനി കൈദം. സിനിമയുടെ പോസ്റ്ററുകൾ കീര്‍ത്തി സുരേഷ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു ഇപ്പോഴിതാ സംവിധായകൻ ശെൽവരാഘവന് ജന്മദിന ആശംസകൾ നേരുകയും ഒപ്പം പുതിയ ചിത്രത്തിൻ്റെ പോസ്റ്ററും പങ്ക് വയ്ക്കുകയാണ് കീർത്തി.


സാനി കൈദം ഒരു ക്രൈം ത്രില്ലർ ആണെന്നത് പോസ്റ്ററിൽ നിന്ന് അനുമാനിക്കാൻ കഴിയും. ഇപ്പോഴിതാ ജന്മദിന ആശംസകൾക്ക് ഒപ്പം കീർത്തി എഴുതിയ കുറിപ്പിലും ഇക്കാര്യം ഒളിച്ച് വെച്ചിട്ടുണ്ട്. മൈ പാർട്ടണർ ഇൻ ക്രൈം എന്നാണ് അവർ ശെൽവരാഘവനെ അഭിസംബോധന ചെയ്യുന്നത്. മികച്ച സംവിധായകനായ താങ്കള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്.
അരുണ്‍ മാതേശ്വരനാണ് സാനി കൈദം സംവിധാനം ചെയ്യുന്നത്. യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്. പുതുപേട്ട, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനാണ് ഈ ചിത്രത്തിൽ നായകൻ ആകുന്ന സംവിധായകൻ ശെൽവരാഘവൻ.