സിൽവർ സാരിയിൽ മിന്നി തിളങ്ങി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ

സിനിമയിൽ മാത്രമല്ല സോഷഷ്യൽ മീഡിയയിലും സജീവമാണ് തെന്നിന്ത്യൻ സൂപ്പർ നായിക കീർത്തി സുരേഷ്. ഇപ്പോഴിതാ കീർത്തി ഇൻസ്റ്റാഗാരമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുകയാണ്. സില്‍വര്‍ സാരിയില്‍ സുന്ദരിയായി തിളങ്ങി നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. കന്നഡ സിനിമയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ ചന്ദന്‍ ഫോട്ടോഗ്രഫിയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ കീര്‍ത്തിയെ പിന്തുടരുന്നുണ്ട്.

ബാലതാരമായി സിനിമയിലെത്തിയ കീർത്തി വളരെപ്പെട്ടെന്നാണ് തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി വളർന്നത്. തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.