ബെല്ല ചാവോ പാടി കീർത്തി സുരേഷ്; മണി ഹീസ്റ്റിനായി കാത്തിരിക്കുന്നുവെന്ന് താരം

മണി ഹീസ്റ്റിന്റെ അവസാന ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വെബ് സീരീസ് പ്രേക്ഷകര്‍. നടി കീര്‍ത്തി സുരേഷും ഇതേ കാത്തിരിപ്പിലാണ്. മണിഹീസ്റ്റില്‍ ഹിറ്റായ ഇറ്റാലിയന്‍ വിപ്ലവ ഗാനം ബെല്ല ചാവോ എന്ന പാട്ട് പാടുന്ന കീർത്തി സുരേഷിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ഏറെ ജനശ്രദ്ധ നേടിയിരുന്നു.എന്നാല്‍ ആദ്യ സീസണിനു ശേഷം സ്പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി എന്ന് അണിയറ പ്രവർത്തകർ കരുതി. ഇതിനിടയിലാണ് നെറ്റ്ഫ്ളിക്സിന്റെ അപ്രതീക്ഷിത വരവ്. തുടര്‍ന്ന് സീരീസിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു.22 ചെറിയ എപ്പിസോഡുകൾ ആക്കിയാണ് നെറ്റ്ഫ്ലിക്സ് ഇത് സംപ്രേഷണം ചെയ്തത്.പിന്നീടാണ് ലോകമെമ്പാടും വെബ്സീരിസിന് ആരാധകരേറിയത്