‘സഖി’യായി കീർത്തി സുരേഷ്‌; ഗുഡ്‌ ലക്ക്‌ സഖിയുടെ ടീസർ പുറത്തിറക്കി പൃഥ്വിരാജ്‌

കീർത്തി സുരേഷ്‌ നായികയാകുന്ന പുതിയ ചിത്രമായ ‘ഗുഡ്‌ ലക്ക്‌ സഖി’യുടെ ടീസർ പുറത്തിറങ്ങി. നാഗേഷ്‌ കുകുനൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 3 ഭാഷയിൽ ആണ് പുറത്തിറങ്ങുന്നത്‌. തെലുഗു, മലയാളം, തമിഴ്‌ എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ 3 ഭാഷകളിലെയും ടീസർ ഇന്ന് റിലീസ്‌ ചെയ്തു. മലയാളം ടീസർ പൃഥ്വിരാജ്‌ ആണ് പുറത്തിറക്കിയത്‌.