കീർത്തി സുരേഷ്‌ ബോളിവുഡിലേക്ക്‌ !!

തെന്നിന്ത്യൻ താര റാണി എന്ന വിശേഷപ്പട്ടം ‘മഹാനടി’ എന്ന ഒറ്റ സിനിമയിലൂടെ കരസ്ഥമാക്കിയ താരമാണ് കീർത്തി സുരേഷ്‌. ചുരുങ്ങിയ കാലം കൊണ്ട്‌ തമിഴ്‌, തെലുഗു ഭാഷകളിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ഈ മലയാളി പെൺകുട്ടിക്ക്‌ സാധിച്ചു.

ഇപ്പോൾ ഇതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. പോയ വർഷത്തെ ഏറ്റവും മികച്ച ഹിന്ദി ചിത്രങ്ങളിൽ ഒന്നായ ‘ബാദായി ഹോ’ എന്ന സിനിമ സംവിധാനം ചെയ്ത അമിത്‌ ശർമയാണ് കീർത്തിയെ നായികയാക്കി സിനിമ ഒരുക്കുന്നതെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. പ്രമുഖ നിർമാതാവ്‌ ബോണി കപൂർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക.

മഹാനടി, അഗ്ന്യാതവാസി തുടങ്ങിയ തെലുഗു സിനിമകളിലും സർക്കാർ, സണ്ടക്കോഴി 2, താന സേർന്ത കൂട്ടം തുടങ്ങിയ തമിഴ്‌ ചിത്രങ്ങളിലൂടെയും പോയ വർഷങ്ങളിൽ കീർത്തിയുടെതായി പുറത്ത്‌ വന്ന ചിത്രങ്ങളാണ്. വരാനിരിക്കുന്ന എ.ആർ മുരുഗദോസ്‌ – രജനീകാന്ത്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും കീർത്തി തന്നെ ആയിരിക്കും നായിക എന്നാണ് കോളിവുഡിലെ വാർത്തകൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments