Tuesday, October 13, 2020

കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുരാജ്‌ മികച്ച നടൻ, കനി കുസൃതി നടി, ലിജോ സംവിധായകൻ

50ആമത്‌ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ്‌ വെഞ്ഞാറമൂടും നടിയായി കനി കുസൃതിയും അർഹരായി. ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനം ആണ് സുരാജിന് അവാർഡിനർഹനാക്കിയത്‌. ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിനാണ് കനിക്ക്‌ പുരസ്കാരം ലഭിച്ചത്‌. ജല്ലിക്കട്ട്‌ എന്ന സിനിമക്ക്‌ മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ്‌ പെല്ലിശ്ശേരി സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്സ്‌ എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടനായി ഫഹദ്‌ ഫാസിലും വാസന്തി എന്ന സിനിമയിലൂടെ സ്വഭാവ നടിയായി സ്വാസികയും തിരഞ്ഞെടുക്കപ്പെട്ടു. മൂത്തോൻ സിനിമയിലെ പ്രകടനത്തിന് ജൂറിയുടെ പ്രത്യേക പരാമർശം നിവിൻ പോളി സ്വന്തമാക്കി.

മറ്റു പുരസ്കാരങ്ങൾ:

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്- 2019 – മൊത്തത്തിൽ
മികച്ച ചിത്രം: വാസന്തി ( ഷിനോസ് റഹ്മാൻ, ഷജാസ് റഹ്മാൻ – നിർമ്മാതാവ് – സിജു വിൽസൻ )
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ ( മനോജ് കാന )
മികച്ച ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ് ( ഫഹദ് ഫാസിൽ,
മികച്ച നടൻ: സുരാജ് വെഞ്ഞാറന്മൂട് ( ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി )
മികച്ച നടി: കനി കുസൃതി ( ബിരിയാണി)
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശേരി , ജല്ലിക്കെട്ട്
മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ ( കുമ്പളങ്ങി നൈറ്റ്സ് )
മികച്ച സ്വഭാവനടി: സ്വാസിക ( വാസന്തി )
മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ
മികച്ച തിരക്കഥ (അഡാപ്റ്റഡ് ) : പി എസ് റഫീക്
മികച്ച തിരക്കഥ – റഹ്മാൻ ബ്രദേർഷ് ( ഷിനോസ് റഹ്മാൻ, ഷജാസ് റഹ്മാൻ – ചിത്രം വാസന്തി )
മികച്ച കഥാകൃത്ത്: ഷാഹുൽ അലി
മികച്ച ഗാനരചയിതാവ്: സുജേഷ് അലി ( സത്യം പറഞ്ഞാൽ വിശ്വസിക്കുമോ)
മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം
മികച്ച പശ്ചാത്തലസംഗീതം: അജ്മൽ ഹസ്ബുള്ള
മികച്ച ചിത്രസംയോജകൻ: കിരൺ ദാസ് ( ഇഷ്ഖ്)
മികച്ച സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻന്നായർ ( നാനി)
മികച്ച ശബ്ദമിശ്രണം: കണ്ണൻ‌ഗണപതി
മികച്ച സൗണ്ട് ഡിസൈൻ: ശ്രീശങ്കർ ഗോപിനാഥ്, വിഷ്ണുഗോവിന്ദ് ( ഉണ്ട, ഇഷ്ഖ് )
മികച്ച ഛായാഗ്രണം: പ്രതാപ് പി നായർ
മികച്ച ബാലനടി: വാസുദേവ് സജീഷ് മാരാർ
മികച്ച ബാലനടൻ:
മികച്ച കുട്ടികളുടെ ചിത്രം: അങ്ങ് ദൂരെ ഒരു ദേശത്ത്
മികച്ച ഡബ്ബിങ് ആർടിസ്റ്റ് (വനിത): ശ്രുതി രാമചന്ദ്രൻ ( കമല)
മികച്ച ഡബ്ബിങ് ആർടിസ്റ്റ് (പുരുഷൻ): വിനീത് (ബോബി -വിവേക് ഒബ്റോയി)
മികച്ച ഗായകൻ: നജീം അർഷാദ്
മികച്ച ഗായിക: മധു ശ്രീ നാരായൻ
മികച്ച മേക്കപ്പ്: രഞ്ജിത്ത്മ്പാടി
മികച്ച വസ്ത്രാലങ്കാരം: അശൊകൻ ആലപ്പുഴ
മികച്ച കലാസംവിധാനം:
മികച്ച നൃത്തം : ബൃന്ദ
സ്പെഷൽ ജൂറി അവാര്‍ഡ് : സിദ്ധാർത്ത് പ്രിയദർശൻ (ശബ്ദവിഭാഗം) , ഡോ വി ദക്ഷിണാമൂർത്തി ( സംഗീതസംവിധാനം – ശ്യാമരാഗം),
പ്രത്യേക ജൂറി പരാമർശം: നിവിൻ പോളി (അഭിനയം – മൂത്തോൻ ) ,അന്ന ബെൻ ( അഭിനയം – ഹെലൻ ) , പ്രിയം വദ കൃഷ്ണൻ ( അഭിനയം – തൊട്ടപ്പൻ )
സിനിമാ ഗ്രന്ഥം – പി കെ രാജശേഖരൻ
സിനിമാ ലേഖനം – ബിപിൻ ചന്ദ്രൻ മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം

Trending Articles

സുഡാനി ഫ്രം നൈജീരിയക്ക്‌ ശേഷം സകരിയ ഒരുക്കുന്ന ‘ഹലാൽ...

നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമക്ക്‌ ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഹലാൽ ലൗ സ്റ്റോറി...

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ...

ജനപ്രിയ താരം സൗബിൻ ഷാഹിറിന് പിറന്നാൾ; ആശംസകൾ നേർന്ന്...

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൗബിൻ ഷാഹിർ. കൊമേഡിയനായും സഹനടനായും നായകനായുമെല്ലാം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾക്ക് സൗബിൻ ജീവൻ നൽകിയിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണിന്ന്.

കാളിയൻ എന്തായാലും വരുമെന്ന് നിർമ്മാതാവ്‌; ചിത്രീകരണം അടുത്ത വർഷം

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന 'കാളിയൻ' എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ വന്നത്‌ തൊട്ട്‌ പ്രേക്ഷകർ ഏറെ...

കോപ്പിറൈറ്റ്‌ പ്രശ്നം കാരണം നീക്കം ചെയ്ത്‌ വീണ്ടും യൂട്യൂബിൽ...

രാഹുൽ രാജ്‌ ഈണമിട്ട ഹരിചരൺ ആലപിച്ച എസ്‌ പി ബാലസുബ്രമണ്യത്തിനുള്ള ട്രിബ്യൂട്ട്‌ ഗാനം ഇരു കയ്യും നീട്ടി സ്വീകരിച്ച്‌ പ്രേക്ഷകർ. കോപ്പിറൈറ്റ്‌ പ്രശ്നം കാരണം ആദ്യം അപ്‌ലോഡ്‌ ചെയ്ത വീഡിയോ...

കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുരാജ്‌...

50ആമത്‌ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ്‌ വെഞ്ഞാറമൂടും നടിയായി കനി കുസൃതിയും അർഹരായി. ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനം ആണ് സുരാജിന് അവാർഡിനർഹനാക്കിയത്‌....

കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ...

കൊവിഡ് കാലത്ത് മുൻകരുതൽ സ്വീകരിക്കുവാനും, ജാഗ്രത പുലർത്താനും ജനങ്ങളെ ഓർമ്മിക്കുകയാണ് സിനിമാലോകം. വിവിധ രീതിയിലാണ് താരങ്ങൾ ബോധവത്കരണം നടത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു പ്രതിരോധ മാർഗം പറഞ്ഞിരിക്കുകയാണ്...

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും;...

അമ്പത്തിയൊന്നാമത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. മികച്ച ചിത്രങ്ങളും ചലച്ചിത്ര പ്രവർത്തകരും ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആസ്വാദകർക്ക് പ്രവചിക്കാൻ കഴിയാത്ത വിധം നിരവധി താരങ്ങളിലേക്കാണ് സൂചനകൾ...