15 മില്യൺ കാഴ്ചക്കാരും 2 മില്യൺ ലൈക്‌സും; ചരിത്രം തിരുത്തി എഴുതി KGF 2ന്റെ ടീസർ

പ്രശാന്ത്‌ നീൽ സംവിധാനം ചെയ്ത്‌ യഷ്‌ പ്രധാന വേഷത്തിലെത്തുന്ന ‘കെ ജി എഫ്‌ – ചാപ്റ്റർ 2’ ന്റെ ടീസർ ഇന്നലെ രാത്രിയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്‌. ഇന്ന് രാവിലെ പുറത്തിറക്കാനിരുന്ന ടീസർ രാത്രി ലീക്ക്‌ ആയതോടെയാണ് അണിയറ പ്രവർത്തകർ ടീസർ രാത്രി തന്നെ റിലീസ്‌ ചെയ്തത്‌. യഷിന്റെ ജന്മദിന സമ്മാനമായി പുറത്തിറങ്ങിയ ടീസർ ഇന്ത്യ ഒട്ടുക്കും മാത്രമല്ല ലോകമെങ്ങുമുള്ള സിനിമ പ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്‌. ഏറ്റവും വേഗത്തിൽ 1 മില്യൺ ലൈക്സ്‌ നേടുന്ന ലോകത്തിലെ തന്നെ ടീസർ എന്ന നേട്ടത്തിൽ തുടങ്ങി റിലീസ്‌ ചെയ്ത്‌ 12 മണിക്കൂർ പിന്നിടുമ്പോൾ 15 മില്യൺ കാഴ്ചക്കാരും 2 മില്യൺ ലൈക്സും കെ ജി എഫ്‌ ടീസർ സ്വന്തമാക്കി കഴിഞ്ഞു.

നടൻ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ്‌ പ്രൊഡക്ഷൻസ്‌ ആണ് കെ ജി എഫ്‌ ചാപ്റ്റർ 2 കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...