കെജിഎഫ് 2 ടീസര്‍ യഷിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്യും; രണ്ടാം ഭാഗത്തിൽ പ്രമുഖ ബോളിവുഡ് താരങ്ങൾ

കന്നഡയിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് കെജിഎഫ്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് വൻ സ്വീകരണം നൽകിയ പ്രേക്ഷകർ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. കെജിഎഫ് 2ന്‍റെ ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയായി. ഇനി ചില പാച്ചിംഗ് രംഗങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പ്രധാനപ്പെട്ടൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ജനുവരി 8ന് യഷിന്‍റെ ജന്മദിനത്തില്‍ കെജിഎഫ് 2-ന്‍റെ ആദ്യ ടീസര്‍ പുറത്തുവരും.

സഞ്ജയ് ദത്താണ് കെജിഎഫ് രണ്ടാം ചാപ്റ്ററിലെ പ്രധാന വില്ലന്‍. രവീണ ടണ്ഡനാണ് ചിത്രത്തിലെ മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്. കന്നഡയില്‍ നിന്നുള്ള ആദ്യത്തെ ആഗോള ഹിറ്റ് എന്ന വിശേഷണമാണ് കെജിഎഫ് ചാപ്റ്റര്‍ ഒന്നിനുള്ളത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. കെജിഎഫ് സീരീസ് മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് എത്തുന്നത്.

അടുത്ത വര്‍ഷം ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കെജിഎഫ് 2. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

coreldraw lizenz kaufen