കന്നഡ സിനിമ ചരിത്രത്തിലെ ആദ്യ 100 കോടി ക്ലബ്‌; ഇന്ത്യൻ സിനിമക്ക്‌ അഭിമാനമായി KGF മുന്നേറ്റം തുടരുന്നു..!!


പ്രശാന്ത്‌ നീൽ സംവിധാനം ചെയ്ത്‌ യാഷ്‌ നായകനായി കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് KGF (Kolar Gold Fields). ആദ്യ ദിവസം മുതൽ പല റെക്കോർഡുകളും ഭേദിച്ച്‌ മുന്നേറുന്ന ചിത്രം ഇപ്പോൾ മറ്റൊരു സ്വപ്ന തുല്യ നേട്ടത്തിൽ എത്തിയിരിക്കുകയാണ്. കന്നഡ സിനിമയിലെ ആദ്യ 100 കോടി എന്ന ചരിത്ര നേട്ടം!!
ആദ്യ ദിവസത്തേക്കാൾ മികച്ച ജനത്തിരക്കും കളക്ഷനുമാണ് ക്രിസ്മസ്‌ ദിവസമായ ചൊവ്വാഴ്ച ചിത്രത്തിന് ലഭിച്ചിരിക്കുന്നത്‌.

1980ലെ കോളാർ സ്വർണ ഖനിയെ കുറിച്ചാണ് ചിത്രം പറയുന്നത്‌. ഇല്ലായ്മയിൽ നിന്ന് വളർന്ന് കോളാർ ഗോൾഡ്‌ ഫീൽഡ്‌ തന്റെ കാൽചുവട്ടിൽ ആകുവാൻ ആഗ്രഹിക്കുന്ന റോക്കി എന്ന റോക്കി ഭായിയായി യാഷ്‌ അതിഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്‌. വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ റെക്കോർഡുകൾ റോക്കി ഭായി കീഴടക്കുന്നത്‌ കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമ ലോകവും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments