ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ – ആഷിഖ് ഉസ്മാൻ കൂട്ടുക്കെട്ടിലെ അടുത്ത ചിത്രം ‘ലൗ’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ ഒരുക്കുന്ന ‘ലൗ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ്‌ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജ്‌ വഴിയാണ് പോസ്റ്റർ പുറത്തിറക്കിയത്‌. റെജിഷ വിജയൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്‌.

ജിംഷി ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്‌ യാക്സൻ ഗാരി പെരേരയും നേഹ എസ്‌ നായരുമാണ്. ലോക്ക്‌ ഡൗണ് നിബന്ധനകൾക്ക് കീഴിൽ നിന്നു കൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് ജോലികൾ തീർത്തത്. ഇത്തരത്തിൽ ഷൂട്ടിംഗ്‌ തുടങ്ങി പൂർത്തീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയും ‘ലൗ’ തന്നെയാണ്.