കിടിലൻ മേക്ക് ഓവറിൽ ഖുശ്ബു; ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സൂപ്പർ താരം ഖുശ്ബുവിന്റെ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മെലിഞ്ഞ് സുന്ദരിയായാണ് താരം ചിത്രത്തിൽ ഉള്ളത്. ഇൻസ്റ്റാഗ്രാമിലാണ് ഖുശ്ബു ശരീര ഭാരം കുറച്ചതിനെ കുറിച്ച് വിശദീകരിച്ചത്.

കഠിനാധ്വാനം ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഖുശ്ബു കുറിച്ചിരിക്കുന്നത്. സിനിമ താരങ്ങളും, ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഖുശ്ബുവിന്റെ ചിത്രത്തിന് ആശംസകളുമായെത്തിയത്.