വിലയറിഞ്ഞു, ഗുണമറിഞ്ഞു, വിശപ്പിനു വേണ്ടി ഒത്തു ചേർന്നു കൊച്ചിൻ ഫുഡീസ്!

സോഷ്യൽ മീഡിയ കൂട്ടായ്മകൾ കൂൺ പോലെ പിറവിയെടുക്കുന്ന ഈ കാലത്ത് അവരിൽ നിന്നും വ്യത്യസ്തമായി ഭക്ഷണപ്രേമം എന്ന ആശയത്തെ മുന്നിൽ വച്ചു കൊണ്ടു തുടങ്ങിയ കൊച്ചിൻ ഫുഡീസ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ വ്യത്യസ്തരാവുകയാണ്.

ഇവരുടെ ആദ്യ സംഗമമാണ് കഴിഞ്ഞ എട്ടാം തിയതി കൊച്ചിയിലെ ചെറായി ബീച്ചിൽ രാവിലെ 10 മുതൽ വൈകീട്ട് 6 വരെ നടന്നത് നടന്നത്. കൊച്ചിയിലെ വിവിധ ഹോട്ടലുകൾ, അവിടെയുള്ള പ്രധാന വിഭവങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്കും അറിയാം എന്ന ഉദ്ദേശ്യത്തിന്മേൽ തുടങ്ങിയ ഗ്രൂപ്പിൽ പല പാചക വിദഗ്ധരും ഭക്ഷണ പ്രേമികളും ഉണ്ട്.

തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കൂടി ചേർന്നപ്പോൾ കേരളത്തിലെ ഹോട്ടലുകളും അവിടെയുള്ള പ്രധാന ഡിഷുകളും ആളുകൾക്ക് പരിചയപ്പെടാൻ കാരണമായി.

പോയി ഭക്ഷിച്ചു അനുഭവിച്ചവർ തന്നെ അഭിപ്രായം പറയുന്നത് കൊച്ചിൻ ഫൂഡീസിന്റെ അഭിപ്രായത്തെ കൂടുതൽ ജനകീയമാക്കി. ഗ്രൂപ് അംഗങ്ങളുടെ അഭിപ്രായങ്ങൾ വഴി ജനകീയ ഹോട്ടലിനു ഇവർ (k certificate) നൽകി ആധരിക്കാറുണ്ട്.

പരസ്യ ചിത്ര സംവിധായകനും ഗ്രൂപ് അഡ്മിനുമായ ഷാസ് ഷബീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഇവരുടെ കൂട്ടയമയിൽ എടുത്ത തീരുമാനങ്ങളും ഇവരെ വ്യത്യസ്തരാക്കുന്നു. ആദിവാസി ഊരുകൾ തുടങ്ങി പാവപ്പെട്ടവർക്ക് ഉൾപ്പടെ ഭക്ഷണവും പുസ്തകവും വിതരണം ചെയ്തു നല്ല ഭക്ഷണ സംസ്കാരം ഉണ്ടാക്കിയെടുക്കുകയും അതു വഴി നല്ല സമൂഹം ഉണ്ടാക്കിയെടുക്കുകയും ചെയ്യുകയും തുടങ്ങി “വിശപ്പടക്കാൻ കൈ കോർക്കാം” എന്ന മഹനീയ ആശയവും മോഡറേറ്റർ അനീഷ് വി.ബി അവതരിപ്പിച്ച കൂട്ടായ്മ ലക്ഷ്യങ്ങളിൽ പെടുന്നു.

ചലച്ചിത്രതാരം സാധിക വേണുഗോപാൽ ആണ് കൊച്ചിൻ ഫുഡീസിന്റെ കൂട്ടായ്മക്ക് രുചി നൽകിയത്.

മോഡറേറ്റർ ദീപ അജിത് നന്ദി പ്രകാശിപ്പിച്ചു പിരിഞ്ഞ ഭക്ഷണത്തിൽ തുടങ്ങിയ സൗഹൃദ കൂട്ടായ്മയമയിൽ ഏകദേശം 80ഓളം അംഗങ്ങൾ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments