ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്‌മ, അത്ര മാത്രമായിരുന്നു തുടങ്ങുന്ന കാലത്ത് കൊച്ചിൻ ഫുഡീസ്. ഭക്ഷണപ്രിയരായ ആളുകൾക്ക് നല്ല ഭക്ഷണവും പ്രദേശത്തെ സ്‌പെഷ്യൽ വിഭവങ്ങളും അറിയാനും മറ്റും ഉപകരപ്പെട്ടിരുന്ന ആ ഗ്രൂപ്പിന്റെ വളർച്ചയും പിന്നീട് പെട്ടെന്നായിരുന്നു.
കഴിഞ്ഞ മാസം ചെറായി ബീച്ചിൽ നടന്ന ഇവരുടെ ആദ്യ സൗഹൃദ കൂട്ടായ്മ മുതൽ കൊച്ചിൻ ഫുഡീസ് മണ്ണിലേക്ക് കൂടി ഇറങ്ങി വന്നിരിക്കുകയാണ്. കൂടായമായിലെ തീരുമാന പ്രകാരം വിശക്കുന്ന വയറുകൾ നിറക്കുവാനും അവർക്ക് സാന്ത്വനമായി അവർക്ക് വേണ്ടുന്നവ നൽകാനും സന്നദ്ധരായി വയനാട്ടിലെ ആദിവാസി ഗ്രാമങ്ങളിൽ ചെന്നു അവർക്ക് വേണ്ട ഭക്ഷണ വിഭവങ്ങളും കുട്ടികൾക്ക് വേണ്ട വസ്ത്രങ്ങളും പഠന സാമഗ്രികളും ഗ്രൂപ്പ് അംഗങ്ങളിൽ നിന്നു തന്നെ ശേഖരിച്ചു നൽകി.

നല്ലൊരു ഭക്ഷണ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ഈ പരിപാടിക്ക് ഗ്രൂപ് അംഗങ്ങൾക്ക് പുറത്തു നിന്നു പോലും മികച്ച അഭിപ്രായങ്ങളും കയ്യടികളും വന്നു തുടങ്ങിയിരിക്കുന്നു.
ആദിവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഭക്ഷണ സംസ്കാരവും പോഷക സമൃധമായ ആഹാര രീതിയെയും പറ്റി ഗ്രൂപ് അഡ്മിൻ ഷാസ് ഷബീർ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ ഇന്ദിര രവി ഉദ്ഘടനം ചെയ്ത പരിപാടിയിൽ കുടുംബശ്രീ പ്രവർത്തക മിനി ഷാജി, ഗിരീഷ് എ.എസ് ഗ്രൂപ് വോളന്റിയർമാർ ആയ അസീം കോട്ടൂർ, ഫാസ ഇസ്മായിൽ, മീര നിതിൻ, ഷെജിൽ, ദീപ്ന ഗ്രൂപ്പ് അഡ്മിൻ കൂടിയായ ലീക്കു മാഹി, ദീപ അജിത്, രാഹ്ന അബ്‌ദുൾ റഹീം തുടങ്ങിയ മോഡറേറ്റർമാരും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.ഇത്തരം പരുപാടികൾ നാട് മൊത്തം വ്യാപിപ്പിക്കാനും നല്ലൊരു ഭക്ഷണ സംസ്കാരത്തിനൊപ്പം നല്ല സമൂഹ സ്ഥിതിയും രൂപപ്പെടുത്തുക ഉദ്ദേശത്തോടെ സഹായം അര്ഹിക്കുന്നവരെ കണ്ടെത്തി സഹായം നൽകുവാനും കൊച്ചിൻ ഫുഡീസ് മുന്നിട്ടിറങ്ങാനാണ് ലക്ഷ്യം.



