അപൂർവ നേട്ടവുമായി കായംകുളം കൊച്ചുണ്ണി!! വർഷത്തിലെ റെക്കോർഡുകൾ തന്റെ പേരിലാക്കിക്കൊണ്ട് കൊച്ചുണ്ണിയുടെ യാത്ര തുടരുന്നു..!!

ബോബി – സഞ്ചയ് കൂട്ടുക്കെട്ടിൽ കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി റെക്കോർഡുകൾ തിരുത്തി ജൈത്രയാത്ര തുടരുന്നു. കേരളത്തിലെ കാർണിവൽ സിനിമസിൽ നിന്നും 14 ദിവസം കൊണ്ട് മൂന്നു കോടിയോളം കളക്റ്റ് ചെയ്ത ചിത്രം പുലിമുരുകനും ബാഹുബലിക്കും ശേഷം കാർണിവൽ സിനിമസിൽ 3 കോടി നേടുന്ന മൂന്നാം ചിത്രമെന്ന റെക്കോര്ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

https://twitter.com/forumreelz/status/1056455012346298369?s=21

ജിസിസി തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം17 ദിവസം കൊണ്ട് 17.7 കോടിയാണ് ഗൾഫ്‌ നാടുകളിൽ നിന്ന് നേടിയിരിക്കുന്നത്. ബാംഗ്ലൂർ നഗരത്തിൽ നിന്ന് മാത്രം 1.5 കോടി രൂപ കളക്ഷൻ നേടിയ ചിത്രം 2018ൽ ബാംഗ്ലൂരിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ മലയാള ചിത്രമായി ഇതിനോടകം മാറിക്കഴിഞ്ഞു.

കേരളത്തിനൊപ്പം തന്നെ പുറം രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമായി റെക്കോർഡുകൾ പഴങ്കഥയാക്കി യാത്ര തുടരുന്ന കൊച്ചുണ്ണി നിരൂപക ശ്രദ്ധയും ഒരുപോലെ നേടുന്നു എന്നത് വ്യത്യസ്തമാണ്. മോഹൻലാൽ അതിഥി താരമായി എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയം കവർന്നു കഴിഞ്ഞു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments