ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് മുഖ്യ വേഷത്തിലെത്തുന്ന ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന സിനിമയുടെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി. വിക്കനായ വക്കീൽ ഉദ്യോഗസ്തൻ ആയിട്ടാണ് ചിത്രത്തിൽ ദിലീപ് എത്തുന്നത്.
ബോളിവുഡിലെ പ്രമുഖ നിർമ്മാതാക്കളായ വയകോം 18 മോഷൻ പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ദിലീപിന് പുറമെ മംത മോഹൻദാസ്, അജു വർഗീസ്, സിദ്ധിഖ്, പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും.



