പ്രമുഖ മിമിക്രി ആർട്ടിസ്റ്റും നടനുമായ കോട്ടയം നസീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കുട്ടിച്ചൻ’ എന്ന ഷോർട്ട് ഫിലിം പുറത്തിറങ്ങി. മലയാളത്തിന്റെ യുവനടൻ ടോവിനോ തോമസാണ് പ്രണയദിനത്തിൽ ഷോർട്ട് ഫിലിം പ്രേക്ഷകർക്കായി പുറത്തിറക്കിയത്. ജാഫർ ഇടുക്കി, മാല പാർവതി തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്നു.
കോട്ടയം നസീർ തന്നെ രചന നിർവഹിച്ച ചിത്രം നിർമ്മിക്കുന്നത് മനീഷ് കുരുവിള, കണ്ണൻ വി.ജി എന്നിവർ ചേർന്നാണ്. ഗോപി സുന്ദർ ഈണം ബാക്‌ഗ്രൗണ്ട് സ്കോർ നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം കനകരാജാണ്.



