കോട്ടയം നസീർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ആണ് കുട്ടിച്ചൻ. ജാഫർ ഇടുക്കി പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് മനീഷ് കുരുവിളയും കണ്ണൻ VG യും ചേർന്നാണ്. ഗോപി സുന്ദർ ബാക്ഗ്രൗണ്ട് സ്കോർ ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് ആണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
പോയ കാലത്തെ പ്രണയത്തിന്റെ ഓർമകൾ പങ്കുവെയ്ക്കാൻ കുട്ടിച്ചൻ ഈ പ്രണയദിനത്തിൽ എത്തും. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ യുവ സൂപ്പർതാരം ടോവിനോ ‘കുട്ടിച്ചൻ’ ഷോർട് ഫിലിം പുറത്തിറക്കും.



