‘കുമ്പളങ്ങി അതിമനോഹരം’; കുമ്പളങ്ങിയെ പ്രശംസിച്ച്‌ തമിഴ്‌ നടൻ കാർത്തി !!

മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്‌ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഫഹദ്‌, സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ്‌ ഭാസി തുടങ്ങിയവർ അഭിനയിച്ച ചിത്രം കേരളത്തിൽ നിന്നും ഗൾഫ്‌ നാടുകളിൽ നിന്നും മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട്‌ തമിഴ്‌ നടൻ കാർത്തിയും പ്രശംസിച്ചിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സ്‌ അതിമനോഹരമെന്നാണ് താരം അഭിപ്രായപ്പെട്ടത്‌.

ഇതുപോലെ ഒരു സിനിമ തനിക്ക്‌ എന്നെങ്കിലും എടുക്കാൻ സാധിക്കും എന്നുള്ള ഒരു വിശ്വാസത്തോട്‌ കൂടെയാണ് കാർത്തി ട്വീറ്റ്‌ അവസാനിപ്പിക്കുന്നത്‌. 2019 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക്‌ മാത്രമല്ല മലയാള സിനിമയുടെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ കുമ്പളങ്ങി ഉണ്ടാകും എന്ന് നിസ്സംശയം പറയാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments