മധു സി നാരായണൻ സംവിധാനം ചെയ്ത് ഫഹദ്, സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർ അഭിനയിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് കേരളത്തിന് പുറമെ നാളെ ഗൾഫ് രാജ്യങ്ങളിലും റിലീസിനെത്തുന്നു. ദുബൈ, ഒമാൻ, കുവൈറ്റ്, ഖത്തർ തുടങ്ങി പല സ്ഥലങ്ങളിലായി 72 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഫാർസ് ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണത്തിനെത്തിക്കുന്നത്.




