നവാഗതനായ മധു സി നാരായണൻ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെ താരങ്ങളാക്കി ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ട്രയ്ലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ ചിത്രത്തിൽ നെഗറ്റിവ് റോളിൽ എത്തുന്നുണ്ട്.
നസ്രിയ നസിം, ദിലീഷ് പോത്തൻ കൂടാതെ ചിത്രത്തിന് കഥയൊരുക്കുന്ന ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്.
ഫെബ്രുവരി 7ന് കുമ്പളങ്ങി നൈറ്റ്സ് തീയേറ്ററുകളിൽ എത്തും.



