കുമ്പളങ്ങി നൈറ്റ്സ് എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. സഹീദ് അറഫാത്ത് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന് ചിത്രമാണ് ‘തങ്കം’. ശ്യാം പുഷ്കരൻ തിരക്കഥ രചിക്കുന്ന ചിത്രം നിർമ്മിക്കുന്ന വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ & ഫ്രണ്ട്സ് എന്നീ ബാനറുകളുടെ കീഴിൽ ഫഹദ്, ദിലീഷ്, ശ്യാം പുഷ്കരൻ, രാജൻ തോമസ് എന്നിവർ ചേർന്നാണ്.

അടുത്ത വർഷം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമയാണ്. ബിജിബാൽ സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ശങ്കറാണ്.



