ആ സിനിമയിൽ പറഞ്ഞതെല്ലാം തന്റെ ജീവിതം; തുറന്നു പറഞ്ഞ് ചാക്കോച്ചൻ

അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ ആണ് കുഞ്ചാക്കോ ബോബൻ. എന്നാൽ തുടക്കത്തിലേ ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ വീണുപോയതുകൊണ്ട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് കുറവായിരുന്നു..എന്നാൽ സിനിമയിൽ നിരവധി പരാജയങ്ങളും നേരിടേണ്ടിവന്നെങ്കിലും ഇന്ന് താരം കഴിവുതെളിയിച്ചുകഴിഞ്ഞു. ചാക്കോച്ചൻ ഇപ്പോഴിതാ ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുയാണ്.. താരത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

തുടർച്ചയായ കുറേ പരാജയങ്ങൾക്ക് ശേഷമാണ് ചാക്കോച്ചന് അഞ്ചാം പാതിര എന്ന ചിത്രം ലഭിക്കുന്നത്. ഈ ചിത്രമാണ് തനിക്ക് പുതു ജീവൻ നൽകിയതെന്നും താരം പറയുന്നു. അതുമാത്രവുമല്ല താൻ ചെയ്ത സിനിമകളിൽ ഒരു സിനിമ അതിൽ പ്രണയം ഒഴികെ ബാക്കി കാണിച്ചതെല്ലാം തന്റെ ജീവിതമാണെന്നും തുറന്ന് പറയുകയാണ് പ്രേക്ഷകരുടെ ഇഷ്ടനായകൻ.

ലോഹിതദാസ് സംവിധാനം ചെയ്ത മീരാജാസ്മിൻ നായികയായി എത്തിയ കസ്തൂരിമാനാണ് ആ ചിത്രം. ഒരു സിനിമ പാരമ്പര്യമുള്ള തറവാട്ടിലാണ് താരം ജനിച്ചത്. ഉദയയുടെ സിനിമാ പാരമ്പര്യം ഉണ്ടായിരുന്ന ചാക്കോച്ചന് സിനിമയുടെ ലാഭ നഷ്ട കണക്കുകൾ ഒരു നിർമ്മാതാവിനെ പോലെ തന്നെ അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കസ്തൂരിമാനിലെ നായകനും അയാളുടെ കുടുംബ സാഹചര്യവും, സാമ്പത്തിക പ്രതിസന്ധിയുമെല്ലാം തനിക്ക് മനസിലാക്കാനും പ്രതിഫലിപ്പിക്കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

കുഞ്ചാക്കോ ബോബൻ അഭിനയിച്ച് അവസമായി പുറത്തിറങ്ങിയ ‘നായാട്ട്’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്.. കൂടാതെ ആദ്യമായി തമിഴിൽ തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ, അരവിന്ദ് സ്വാമി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നത് ചാക്കോച്ചനാണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...