എന്റെ സിനിമകണ്ട് തീയേറ്ററിൽ ഇരുന്ന കൂവിയ ആളാണ് ഭാര്യ; പ്രിയയെക്കുറിച്ച് ചാക്കോച്ചൻ

കുഞ്ചാക്കോ ബോബൻ എന്ന നടൻ ഒരു കാലത്ത് കേരളത്തിലെ യുവതലമുറയ്ക്ക് ഹരമായിരുന്നു. ഒരിടവേള വന്നെങ്കിലും പിന്നീട് വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ്യപ്പെട്ട ചാക്കോച്ചൻ വീണ്ടും സിനിമയിൽ സജീവമായി. തന്റെ ഭാര്യ പ്രിയയെക്കുറിച്ചുള്ള രസകരമായ ഒരു കാര്യമാണ് ചാക്കോച്ചൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുകാലത്ത് തന്റെ സിനിമകള്‍ കണ്ട് ഭാര്യ തിയേറ്ററില്‍ ഇരുന്ന് കൂവിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

ഒരു സിനിമ റിലീസായാല്‍ കാത്തിരിക്കാറുളളത് ഭാര്യയുടെ അഭിപ്രായത്തിന് വേണ്ടിയാണ് എന്നാണ് ചാക്കോച്ചൻ പറഞ്ഞത്. തന്റെ ചില സിനിമകള്‍ കണ്ട് തിയേറ്ററില്‍ ഇരുന്ന് കൂവിയിട്ടുളള ആളാണ് പ്രിയ.ഉളള കാര്യം ഉളളത് പോലെ ഒരു ഭയവുമില്ലാതെ പറയുന്ന ആളാണ് പ്രിയയെന്നും താരം പറയുന്നു.

ഒരിക്കൽ തന്റെ സിനിമയിലെ ഇമോഷണൽ രംഗങ്ങൾ കണ്ട് കരഞ്ഞുപോയതായും കരഞ്ഞ് കരഞ്ഞ് സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളൊന്നുംആസ്വദിക്കാൻ‌ കഴിയാത്ത അവസ്ഥയായിരുന്നു അന്നെന്നും പ്രയപറഞ്ഞെന്ന് ചാക്കോച്ചൻ വെളിപ്പെടുത്തി. അത്രമേൽ സത്യസന്ധമായി അഭിപ്രായം പറയുന്നയാളാണ് പ്രിയ അതുകൊണ്ടാണ് ആ അഭിപ്രായം താൻ കാത്തിരിക്കുന്നതെന്നായിരുന്നു ചാക്കോച്ചന്റെ വിശദീകരണം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...