തമിഴിലെ അവസരങ്ങൾ വേണ്ടെന്ന് വെച്ചത് മണ്ടത്തരം: കുഞ്ചാക്കോ ബോബൻ

അനിയത്തിപ്രാവ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സമയത് തമിഴിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു എന്നും എന്നാൽ ഇത് വേണ്ടെന്ന് വെച്ചുവെന്നും താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു. ഇത് വേണ്ടെന്ന് വെച്ചത് മണ്ടത്തരം ആയിപോയെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിലെ മുൻനിര നായകരിൽ ശ്രദ്ധേയ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. ഫാ​സി​ല്‍ സം​വി​ധാ​നം ചെ​യ്ത അ​നി​യ​ത്തി​പ്രാ​വി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സി​നി​മാ​ജീ​വി​തം തു​ട​ങ്ങി​യ​ത്. പിന്നീട് നിരവധി ചിത്രങ്ങൾ ചെയ്‌തെങ്കിലും ഇടയ്ക്ക് സിനിമ ജീവിതത്തിൽ ഒരു ഇടവേള വന്നിരുന്നു. ഇപ്പോൾ അഭിനയ രംഗത്ത്‌ കുഞ്ചാക്കോ സജീവമാണ്.

റൊ​മാ​ന്‍റി​ക് ഹീ​റോ താ​ര​പ​രി​വേ​ഷ​മായിരുന്നു ആദ്യ സമയത്തെങ്കിൽ അതിന് അ​പ്പു​റ​ത്ത് സ്വഭാവ വേഷങ്ങളും വ​ഴ​ങ്ങു​മെ​ന്നും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ തെ​ളി​യി​ച്ചി​രു​ന്നു. അവസരങ്ങൾ ലഭിച്ചതും സ്വകാര്യത നഷ്ടമാകും എന്നോർത്ത് വേണ്ടെന്ന് വെച്ചതും തുറന്ന് പറയുന്ന അ​ഭി​മു​ഖം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​.

മ​ല​യാ​ള​ത്തി​ല്‍ താ​ര​മാ​യി തി​ള​ങ്ങി​യ​പ്പോ​ള്‍ അ​ന്യ​ഭാ​ഷ​യി​ല്‍ നി​ന്നും നി​ര​വ​ധി മി​ക​ച്ച അ​വ​സ​ര​ങ്ങ​ളാ​യി​രു​ന്നു പ​ല​ര്‍​ക്കും ല​ഭി​ച്ച​ത്. അ​ഭി​ന​യി​ക്കാ​ന​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ല​യാ​ള സി​നി​മ ത​ഴ​ഞ്ഞ​വ​ര്‍ അ​ന്യ​ഭാ​ഷ​യി​ല്‍ താ​ര​മാ​യി മാ​റി​യ ച​രി​ത്ര​വു​മു​ണ്ട്, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​റ​യു​ന്നു. ആദ്യകാലത്തെ സോഫ്റ്റ് സിനിമകൾ കഥാപാത്രങ്ങൾ ന​ല്ല വി​ജ​യം നേ​ടി​യെ​ങ്കി​ലും എ​ന്നി​ലെ ന​ട​നെ അ​ഭി​ന​യ​ത്തി​ന്‍റ ഒ​രു പ​രി​മിതിയിൽ നി​ര്‍​ത്തി​യ സി​നി​മ​ക​ള്‍ ആ​യി​രു​ന്നു​വെ​ന്നു തി​രി​ച്ച​റി​യാ​ന്‍ ഞാ​ന്‍ വൈ​കി എ​ന്ന​താ​ണ് സ​ത്യ​മെ​ന്നും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അഭിമുഖത്തിൽ പറയുന്നുണ്ട്.