നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ ഇന്ന് മുതൽ തിയറ്ററുകളിൽ

കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നിഴല്‍’ ഇന്ന് തീയറ്ററുകളില്‍ എത്തുന്നു. ആദ്യമായാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി ഒന്നിച്ച് അഭിനയിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ച ട്രെയ്‌ലറും പോസ്റ്ററും ആണ് സിനിമയുടേതായി പുറത്ത് വന്നത്. ‘നിങ്ങളുടെ നിഴല്‍ ആരുടേതാണ്’ എന്ന ചോദ്യമാണ് സിനിമയുടെ പരസ്യവാചകം. നിരവധി സിനിമകളുടെ ചിത്ര സംയോജകൻ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴല്‍.

എസ് സഞ്ജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്ക് ഒപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് ചിത്ര സംയോജനം. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ഒരു കൊച്ചു കുട്ടി പറയുന്ന അസ്വാഭാവികമായ കൊലപാതക കഥയെ ചുറ്റിപ്പറ്റിയാണ് കഥ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...