ആദ്യമായി നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ ഈസ്റ്ററിന് തിയറ്ററിൽ എത്തിയേക്കും

നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്താന്‍ സാധ്യത. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നിഴല്‍’. സസ്പെൻസ് ഒളിപ്പിച്ച സിനിമയുടെ ട്രെയ്‌ലർ തന്നെ ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞു.

Nizhal Official Trailer

‘നിഴല്‍’ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലറാണ് എന്നാണ് പോസ്റ്ററുകളിൽ നിന്നും ട്രെയലറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ചാക്കോച്ചനും നയന്‍താരയും ഒന്നിക്കുന്ന ആദ്യ ചിത്രം ആണിത്. താരങ്ങൾ അണിനിരന്ന ട്വന്റി ട്വൻറിയിൽ ഇരുവരും ഭാഗമായിരുന്നു, എന്നാൽ പ്രധാന കഥാപാത്രം എന്ന നിലയിൽ ഒന്നിക്കുന്ന ആദ്യ ചിത്രമാണ് നിഴൽ. ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു ഷര്‍മിള എന്ന കഥാപാത്രമായി നയന്‍സും എത്തുന്നു.

മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, സിയാദ് യദു, അനീഷ് ഗോപാല്‍, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, ബാദുഷ എന്‍.എം, അഭിജിത്ത് എം പിള്ള, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...