മാർട്ടിൻ പ്രക്കാട്ട്‌ – ചാക്കോച്ചൻ ചിത്രം ‘നായാട്ട്‌’ ഏപ്രിൽ 8ന് തിയേറ്ററുകളിൽ

ചാർളിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട്‌ സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന താരങ്ങൾ ആകുന്ന നായാട്ട് റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 8ന് ചിത്രം തിയേറ്ററുകളിലെത്തും. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗോൾഡ്‌ കോയിൻ മിഷൻ പിക്ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമ്മാണം. എഡിറ്റർ മഹേഷ് നാരായൺ.