‘ന്നാ താൻ കേസ് കൊട്’; ആൻഡ്രോയ്ഡ് കുഞ്ഞപ്പൻറെ സംവിധായകൻ രതീഷ്-കുഞ്ചാക്കോ കൂട്ടുകെട്ടിൽ പുതിയ ചിത്രം

ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ‘ന്നാ താൻ കേസ് കൊട്’ ൽ കുഞ്ചാക്കോ ബോബൻ നായകനാകും. കുഞ്ചാക്കോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്ക് വെച്ചത്.

സന്തോഷ് ടി. കുരുവിള, ആഷിഖ് അബു, എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ, വിനയ് ഫോർട്ട് എന്നിവരും അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രാഹകൻ. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും ചാക്കോച്ചൻ പറയുന്നു. പോസ്റ്റിൻറെ ഒടുവിൽ “ഫ്രം ആൻഡ്രോയ്ഡ് വേർഷൻ ടൂ നാടൻ വേർഷൻ” എന്നും ചാക്കോച്ചൻ കുറിക്കുന്നുണ്ട്.

ചാക്കോച്ചൻ പങ്ക് വെച്ച പോസ്റ്റിൻറെ പൂർണ്ണ രൂപം ചുവടെ;

എന്നാ പിന്നെ… രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം,ല്ലേ !!!
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.T.കുരുവിള,ആഷിഖ് അബു ,മധു നീലകണ്ഠൻ,വിനയ് ഫോർട്ട്,സൈജു കുറുപ്പ്,ജാഫറിക്ക,ഗായത്രി ശങ്കർ ….പിന്നെ ഞാനും !!!!
…..’ന്നാ,താൻ കേസ് കൊട്’
ഈ വർഷം തന്നെ കൊടുക്കും.

ഇങ്ങനെയാണ് പോസ്റ്റ് പറയുന്നത്. ഒപ്പം ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററും കുഞ്ചാക്കോ ബോബൻ പങ്ക് വെച്ചിട്ടുണ്ട്.