എല്ലാം അറിയാമെന്ന ഭാവമില്ല: കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ അദ്ദേഹം സിനിമ അനുഭവങ്ങളും കാഴ്ചപ്പാടും പങ്കുവയ്ക്കുകയാണ്. എപ്പോഴും പുതുക്കുന്ന നടനാണ് താൻ എന്നാണ് കുഞ്ചാക്കോ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എല്ലാം അറിയാമെന്ന ഭാവമില്ല എന്നും അദ്ദേഹം പറയുന്നു.

സിനിമയിൽ വന്നിട്ട് ഒരുപാട് വർഷം ആയെങ്കിലും എല്ലാം അറിയാമെന്ന ഭാവം തനിക്ക് ഇല്ലെന്ന് കുഞ്ചാക്കോ പറയുന്നു. ജയസൂര്യ അടുത്തിടെ താൻ എങ്ങനെയാണ് മാറേണ്ടത് എന്ന് ചോദിച്ചു എന്നും താരം ഓർമ്മിക്കുന്നു. എന്നാൽ ജയസൂര്യ വളരെയധികം മാറി എന്നും, തന്നെപോലെ ഉള്ളവരാണ് മാറേണ്ടത് എന്നുമാണ് താൻ മറുപടി നൽകിയത് എന്നും കുഞ്ചാക്കോ പറയുന്നു.

ഓരോ സിനിമയിലും താൻ സഹ താരങ്ങളിൽ നിന്നും ഓരോ പുതിയ കാര്യങ്ങൾ പഠിക്കുകയാണെന്നും അദ്ദേഹം പറയുന്നു. എത്ര വർഷമായി സിനിമയിൽ ഉണ്ടെന്നതിൽ കാര്യമില്ലെന്നും കുഞ്ചാക്കോ പറയുന്നു. ആദ്യ സിനിമകളിൽ റൊമാനിറ്റിക് ഹീറോ പരിവേഷം ഉണ്ടായിരുന്ന അദ്ദേഹം ഇടവേളയ്ക്ക് ശേഷം വലിയ മാറ്റത്തോടെയാണ് തിരികെ എത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് പലപ്പോഴും അദ്ദേഹം പ്രേക്ഷകരെ അമ്പരിപ്പിക്കാറുമുണ്ട്. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...