അഞ്ചാം പാതിര ബോളിവുഡിലേക്ക്; റീമേക്ക് വാർത്ത പങ്കുവച്ച് സംവിധായകൻ

മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ മികച്ച ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. 60 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു.

ഇപ്പോഴിതാ അഞ്ചാം പാതിരയ്ക്ക് ഹിന്ദി പതിപ്പൊരുങ്ങുന്നു എന്ന വർത്തകളാണ് പുറത്തുവരുന്നത്. സംവിധായകന്‍ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. മിഥുൻ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക.

ആഷിഖ് ഉസ്മാനും റിലയന്‍സ് എന്റ‍ര്‍ടെയ്മെന്റുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് സംവിധായകൻ പറയുന്നത്.