പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ നിറഞ്ഞ ട്രെയ്ലർ സോഷ്യൽ മീഡിയ മുഴുവൻ തരംഗമായതാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായികയുടെ ബോട്ടിൽ ക്യാപ് ചലഞ്ചും അതോടൊപ്പം വൈറൽ ആകുകയാണ്. പക്ഷെ ഇത്തവണ കണ്ണ് കെട്ടി കൊണ്ടാണ് താരം ചലഞ്ച് ചെയ്യുന്നത് എന്ന പ്രത്യേകയുണ്ട്. ഇത് വീഡിയോയെ പുതിയ തരംഗം ആക്കി മാറ്റിയിട്ടുമുണ്ട്.
പൂമരത്തിലെ തന്നെ നീത പിള്ളയാണ് ദി കുങ്ഫു മാസ്റ്ററിലും നായികയായി എത്തുന്നത്. ഒരു സിനിമയോടെ തനിക്കായി ആരാധക വൃന്ദം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുള്ള ചുരുക്കം നായികമാരിൽ ഒരാളാണ് നീത പിള്ള. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുമ്പുറം നിർമ്മിക്കുന്ന ചിത്രം ജനുവരി 24 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)