ഒരു കോടി തികച്ച് ‘ലാലേട്ടാ..ലാ ലാ ലാലേട്ടാ’ എന്ന ഗാനം!!

“മലയാളം നെഞ്ചിലേറ്റിയ ‘മോഹൻലാൽ’എന്ന വികാരത്തിന്റെ എല്ലാ അർഥത്തിലുമുള്ള പൂർണ്ണതയായിരുന്നു ‘മോഹൻലാൽ’ചിത്രത്തിലെ ‘ലാലേട്ടാ’എന്ന വൈറൽ ഗാനം.

ഓരോ വരിയിലും ഈണത്തിലും മോഹൻലാൽ വികാരം ഉണർത്തുന്ന ഗാനം വെറും ഒരു പാട്ടെന്നതിലുപരി ഒരു കാലഘട്ടത്തിന്റെ ആവർത്തനം കൂടിയായിരുന്നു.

ചിത്രം ഇറങ്ങുന്നതിനു മുന്നേ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്‌ടിച്ച ഗാനം ഇപ്പോൾ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ യൂട്യൂബിൽ ഒരു കോടി കാഴ്ച്ചക്കാരെ സൃഷ്ടിച്ചു മുന്നേറുകയാണ്.

ഈ അവസരത്തിൽ പാട്ടിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദിയുമായി എത്തിയിരിക്കുകയാണ് സംവിധായകനായ ‘സാജിത് യഹിയയും’ടീം മോഹൻലാലും. “നന്ദി ഇത്ര മനോഹരമായൊരു ഗാനം മലയാളിക്കും ഞങ്ങൾക്കും സമ്മാനിച്ചതിന്.

ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ഞങ്ങളിൽ പുനഃസൃഷ്ടിച്ചതിനു ഞങ്ങളുടെ മോഹൻലാൽ വികാരത്തെ സിരകളിൽ പടർത്തിയതിയതിനു. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചതിൽ ആദ്യത്തെ കടപ്പാട് നിഹാൽ സാദിഖ് എന്ന 21കാരനോടാണ്. ഈ മാന്ത്രികമായ സംഗീതം നമുക്ക് സമ്മാനിച്ചത് നിഹാലിന്റെ വിരലുകൾ ആയിരുന്നുന്നു ഒരുപാടു ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു.

പിന്നെ വരികളെഴുതിയ മനു,സംഗീതം പകർന്ന പ്രകാശ്,ടോണി,കൂടെ 90കളുടെ അതിമനോഹരമായ കാഴ്ച്ചകൾ നമുക്ക് സമ്മാനിച്ച ‘ഷാജി കുമാർ’ഈ പാട്ട് ഇത്ര മധുരമായി നിങ്ങൾക്ക് സമ്മാനിച്ച ‘പ്രാർഥന ഇന്ദ്രജിത് ‘തുടങ്ങി എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി “. ടീം മോഹൻലാൽ പറഞ്ഞവസാനിപ്പിച്ചു.

ഒരുപക്ഷെ ഒരുപാട് കാലത്തിനു ശേഷമായിരിക്കും ഒരു ഗാനം ഇത്രയധികം മലയാളിയെ സ്വാധീനിച്ചിട്ടുണ്ടാവുക. ഒരു മൂളിപ്പാട്ടിൽ പോലും ഇന്ന് ലാലേട്ടാ…ല….ല.. ലാ..ലാ എന്ന് മൂളാത്ത മലയാളിയുണ്ടോ എന്ന് സംശയമാണ്. മലയാളത്തിനൊപ്പം മലയാളിക്കൊപ്പം ‘മോഹൻലാൽ’

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x