പിറന്നാൾ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. പ്രേക്ഷകരുടെ ഇഷ്ട നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. 41ാം പിറന്നാളാഘോഷിക്കുന്ന പ്രിയതാരത്തിന് പിറന്നാളാശംസകള്‍ നേരുകയാണ് താരങ്ങളും ആരാധകരും ചേർന്ന്. 1979 സെപ്തംബർ 10 നാണ് മഞ്ജു വാര്യരുടെ ജനനം. 1978 ലാണെന്നാണ് അതുവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഒരവസരത്തിൽ മഞ്ജു തന്നെയാണ് താൻ ജനിച്ചത് 79ലാണെന്ന് സ്ഥിരീകരിച്ചത്. കരിയറിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച നായികയാണ് മഞ്ജു. കലോത്സവ വേദിയിൽ നിന്നും സിന്നയിലെത്തിയ താരം സാക്ഷ്യമെന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് സൂപ്പർ താരങ്ങളുടെ നായികയായെത്തി.

വിവാഹം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്കുശേഷം സിനിമയില്‍ നിന്നും മാറിനിന്നുവെങ്കിലും ശക്തമായ കഥാപാത്രങ്ങളോടെ താരം തിരിച്ചുവരവ് നടത്തുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ പ്രതിഭ തെളിയിക്കാൻ മഞ്ജുവിന് കഴിഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...