കുടുംബത്തെ കുറിച്ച് വൈകാരികമായി മനസ് തുറന്ന് ലേഡി സൂപ്പർ സ്റ്റാർ നയൻതാര

തെന്നിന്ത്യയിലെ സൂപ്പർ താരമാണ് നയൻ‌താര. മലയാളത്തില്‍ നിന്ന് തമിഴ് സിനിമയിലെത്തി അവിടെ ലേഡി സൂപ്പര്‍സ്റ്റാറുകയായിരുന്നു മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നയൻതാര. ഇപ്പോൾ സ്വന്തം കുടുംബത്തെ കുറിച്ച് വൈകാരികമായി പ്രതികരിക്കുന്ന നയൻതാരയുടെ വിഡീയോ ആണ് വൈറലാകുന്നത്.

വിജയ് ടിവിയുടെ സ്വാതന്ത്ര്യദിന പരിപാടിയിലായിരുന്നു നയൻതാര കുടുംബത്തെ കുറിച്ച് പറയുന്നതിനിടയിൽ പൊട്ടിക്കരഞ്ഞത്. നെട്രികണ്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖം നടന്നത്. അച്ഛന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ നയൻതാര വികാരാധീനയായി. അച്ഛൻ എന്നും ഹീറോ ആയിരുന്നുവെന്നും വളരെ പെര്‍ഫെക്റ്റ് ആയ വ്യക്തിയായിരുന്നുവെന്നും നയൻ‌താര പറഞ്ഞു. എയര്‍ഫോഴ്‍സ് ഓഫീസര്‍ ആയിരുന്നു അച്ഛൻ. പതിമൂന്ന് വർഷമായി ഇപ്പോൾ രോഗബാധിതനായിട്ട്. ഒരു കുഞ്ഞിനെ പരിപാലിക്കും പോലെ കരുതൽ നൽകി വേണം ഇപ്പോൾ നോക്കാനെന്നും നയൻ‌താര പറഞ്ഞു.

അച്ഛന്റെ അസുഖം മാറി പഴയതുപോലെ കാണണമെന്നാണ് ആഗ്രഹം. ജീവിതത്തില്‍ എന്തെങ്കിലും കാര്യം മാറ്റാൻ അവസരം ലഭിച്ചാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് താരം കണ്ണീരണിഞ്ഞത്.