തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മുപ്പത്തിയാറിന്റെ നിറവില്‍; പ്രണയിനിക്ക് ആശംസകളുമായി വിക്കി, ആഘോഷമാക്കി സിനിമാലോകവും ആരാധകരും

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍ താര. ഇന്ന് മുപ്പതിയാറാം ജന്മദിനം ആഗോഷിക്കുന്ന താരത്തിന് ആശംസകളുമായി സിനിമാലോകവും. ആരാധകരുമെല്ലാം.നയന്‍സിന്റെ കാമുകനായ സംവിധായകന്‍ വിഘ്‌നേശ് ശിവനും തന്റെ പ്രണയത്തിന് ആശംസ നേര്‍ന്നിട്ടുണ്ട്.

1984 നവംബര്‍ 18ന് തിരുവല്ലയില്‍ ജനിച്ച ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടി തെന്നിന്ത്യയുടെ മുഴുവന്‍ പ്രിയങ്കരിയായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു.. തിരുവല്ല ബാലികാമഠം ഹൈ സ്‌കൂളിലും മാര്‍ത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ താരം ഇംഗ്ലീഷ് സാഹിത്യത്തിലാണ് ബിരുദം നേടിയത്. കൈരളി ടി.വിയില്‍ ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്തേക്ക് അരങ്ങേറ്റം. പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി ചലച്ചിത്രലോകത്തെത്തിയ ഡയാന നയന്‍താരയായി മാറി. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും നടി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു.

ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയാണ് നയന്‍ താര തമിഴകത്ത് ആധിപത്യം ഉറപ്പിക്കുന്നത്. പിന്നീട് ഇമൈക നൊടികള്‍,ആറം, കോലമാവ് കോകില, തുടങ്ങി നിരവധി ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ നയന്‍സ് തെന്നിന്ത്യിലെ താരരാജാക്കന്മാരുടെയിടയില്‍ തന്റെ സിംഹാസനം ഉറപ്പാക്കി.ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു.തെലുങ്കിലും താരം വരവറിയിച്ചിരുന്നു. ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനു ആന്ധ്രാസര്‍ക്കാരിന്റെ മികച്ച നടിക്കുള്ള നന്തി പുരസ്‌കാരം കരസ്ഥമാക്കിയ അഭിനേത്രിയാണ് നയന്‍താര.

നയന്‍സിന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. നടന്‍ ചിമ്പുവുമായും, പിന്നീട് പ്രഭുദേവയുമായും ഉണ്ടായിരുന്ന പ്രണയങ്ങള്‍ താരത്തെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം വാര്‍ത്തയാക്കി നിര്‍ത്തി. പിന്നീട് സിനിമകളിലൂടെ നയന്‍സ് തന്റെ ഇമേജ് തിരിച്ചുപിടിച്ചു.ഒപ്പം പുതിയ പ്രണയവും. ഇന്ന് തമിഴകത്തിന്റെ പ്രിയ പ്രണയജോഡികളില്‍ ഒന്നാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും.

തന്റെ പ്രണയത്തിന് ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ ആശംസയറിയിച്ചിരിക്കുന്നത്.’ജന്മദിനാശംസകള്‍ തങ്കമേ… എപ്പോഴും പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക, ഉയരങ്ങളിലേക്ക് പറക്കുക സന്തോഷവും സ്ഥിരമായ വിജയവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്’ എന്നാണ് വിഗ്‌നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്.

നയന്‍സിനൊപ്പമുള്ള ചിത്രവും വിക്കി പങ്കുവച്ചിരുന്നു. ആരാധകരും സിനിമലോകവും ഒന്നടങ്കം താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നെത്തിയിട്ടുണ്ട്. നയന്‍സിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. നയന്‍ താരയുടെ ഏറ്റവും പുതിയ മലയാള ചിത്രമായ നിഴല്‍ ന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് മോഹന്‍ലാലും,കുഞ്ചാക്കോബോബനുമെല്ലാം എത്തിയത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...