മലയാളികൾ ഉൾപ്പെടെ എല്ലാവർക്കും ഏറെ സുപരിചിതമായ “കോഫി ഹൗസ്” എന്ന നോവൽ ബോളിവുഡിലേക്ക്. ലാജോ ജോസ് എഴുതി പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേഷൻ നോവലായ കോഫി ഹൗസ് ബോളിവുഡിൽ സിനിമയുടെ രൂപത്തിൽ എത്തുന്നു. അനാർക്കലി, ചിത്രീകരണം ആരംഭിച്ച് പുറത്തിറങ്ങാൻ ഇരിക്കുന്ന കാളിയൻ എന്നീ സിനിമകൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ കീഴിൽ രാജീവ് ഗോവിന്ദൻ ആണ് ഈ ചിത്രം ബോളിവുഡിൽ പുറത്തിറക്കുന്നത്.

കോട്ടയം സ്വദേശി ലാജോ ജോസ് ആണ് കോഫി ഹൗസിന്റെ സൃഷ്ടാവ്. ഓർമവച്ച കാലം മുതല്‍ക്ക് ലാജോ സിനിമയ്ക്ക് പിന്നാലെ ആയിരുന്നു. ചെറുപ്പം മുതല്‍ക്ക് നല്ല വായനയും ഭാവനയും എഴുത്തും ഉണ്ടായിരുന്ന ലാജോ സിനിമയില്‍ ഒരു തിരക്കഥാകൃത്ത് ആകാനാണ് ആഗ്രഹിച്ചിരുന്നത്. എഴുത്തു മോഹങ്ങള്‍ക്ക് ജോലി തടസ്സമാകുമെന്നു മനസിലാക്കിയാണ് ലാജോ, മാക്സ് ലൈഫ് ഇൻഷുറൻസ് റീജിണല്‍ മാനേജര്‍ തസ്തികയിൽ നിന്നും രാജി വച്ച് മുഴുവന്‍ സമയ എഴുത്തുകാരന്‍ ആയി. ഇതിനിടെ മെഗാപിക്‌സല്‍സ്, ബീച്ച് എന്നിങ്ങനെ രണ്ടു ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥ ഒരുക്കി. ഇപ്പോൾ നോവലിന് ലഭിച്ച മികച്ച അഭിപ്രായം മുൻ നിർത്തി തിരക്കഥ എഴുതാൻ വീണ്ടും ആരംഭിക്കുകയാണ് ലാജോ.

എസ്തർ ഇമാനുവൽ എന്ന മാധ്യമ പ്രവർത്തകയുടെ ഇടപെടലിലൂടെ കേരളത്തെ നടുക്കിയ കോഫി ഹൗസ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നതാണ് ലാജോ ജോസിൻ്റെ കോഫി ഹൗസ് എന്ന നോവലിൻ്റെ ഇതിവൃത്തം. നഗരത്തിലെ ഒരു കോഫി ഹൗസിൽ ഒരു രാത്രി 5 കൊലപാതകങ്ങൾ നടക്കുകയാണ്. 3 പുരുഷന്മാരും 2 സ്ത്രീകളും ആണ് കൊലചെയ്യപ്പെട്ടത്. എസ്തർ നേദൃതം കൊടുത്ത പ്രക്ഷോഭങ്ങളും പ്രകടനങ്ങളും ഈ കൊലപാതകത്തിന് ജനശ്രദ്ധയും മാധ്യമശ്രദ്ധയും നൽകി. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയും ആണ് കഥ മുന്നോട്ട് പോവുന്നത്.

ഇൻ്റർനാഷണൽ അപ്പീൽ കിട്ടുന്ന തരത്തിൽ ആയിരിക്കും സിനിമ ഒരുക്കുക എന്നാണ് അറിയുന്ന വിവരങ്ങൾ. മറ്റു താരങ്ങളെ പറ്റിയോ അണിയറ പ്രവർത്തകരെ പറ്റിയോ ഉള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല എന്നുണ്ടെങ്കിലും ഉടൻ തന്നെ സിനിമയെ കുറിച്ചുള്ള പ്രഖ്യാഭനം ഉണ്ടാവുമെന്നാണ് അറിയാൻ സാധിച്ചത്.
കോഫി ഹൗസ്, റുത്തിൻ്റെ ലോകം എന്നിവ ആണ് ലാജോ ജോസിൻ്റെ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ നോവലുകൾ. എന്തായാലും സിനിമ രൂപത്തിൽ എത്തുമ്പോൾ അത് ഏത് തരത്തിൽ ആവും എന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം.