സിദ്ധിക് ലാൽ കൂട്ടുകെട്ടിലെ സംവിദാനത്തില്ഡ 1989 ൽ പുറത്തിറങ്ങി സൂപ്പഹിറ്റായ ചിത്രമാണ് റാം ജി രാവു സ്പീക്കിംഗ്.മലയാള സിനിമയിലെ ഏക്കാലത്തെയും വലിയ കോമഡി സൂപ്പര്‍ഹിറ്റായ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കുകയാണ് ചിത്രത്തിലെ നായകനായ മുകേഷും, സംവിധായകരിലൊരാളായ ലാലും.
റാംജിറാവു സിനിമയില്‍ ആദ്യം മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ പോകാം എന്നാണ് ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്. മോഹന്‍ലാല്‍ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. പക്ഷെ സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാര്ക്ക്റ്റ്, എന്നൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷെ ഞങ്ങളുടെ മനസ്സില്‍ മുകേഷായിരുന്നു. അതുതന്നെ നടന്നു. ഒടുവില്‍ പടം റിലീസായപ്പോള്‍ അന്നു വേണ്ടെന്നു പറഞ്ഞവരോക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷ്. ലാൽ പറഞ്ഞു.
മോഹന്‍ലാലും, മമ്മൂട്ടിയും അല്ലാതെ താനുൾപ്പെടുന്ന രണ്ടാം നിര നടന്മാർക്ക് പൂതിയ ഊർജം തന്ന ചിത്രമാണ് റാംജിറാവു എന്ന് മുകേഷ് പറഞ്ഞു. നായകന്റെ അനിയനോ കൂട്ടുകാരോ ഒക്കെ ആകേണ്ട ഞങ്ങളെയൊക്കെ വച്ചും റിസ്കില്ലാതെ പടമെടുക്കാം എന്ന് തെളിയിച്ച സിനിമ. വന്ദനം സിനിമയിറങ്ങുന്ന കാലത്താണ് ഇതും റിലീസാകുന്നത് പക്ഷെ 150 ദിവസം റാംജിറാവു തകർത്തോടി. മുകേഷ് പറഞ്ഞു.



