അന്ന് ആ നൃത്തരംഗം പൂർത്തിയാക്കിയത് അത്രയധികം മദ്യപിച്ചിട്ട്; വെളിപ്പെടുത്തലുമായി ലാൽ

സംവിധായകനായി അരങ്ങേറ്റം കുറിച്ച് നടനായി തിളങ്ങിയ താരമാണ് ലാൽ. പ്രേക്ഷകർ എന്നുമോർക്കുന്ന നിരവധി കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മികച്ച ഗായകനും കൂടിയായ ലാൽ പല പാട്ടുകൾക്കും മനോഹരമായി നൃത്തം ചെയ്യാനും മറന്നിരുന്നില്ല.

എന്നാൽ പാട്ടിനൊപ്പം ഡാൻസ് ചെയ്യുകയെന്നത് നിസാരകാര്യമല്ല പലർക്കും. അത്തരം സാഹചര്യത്തിൽ താൻ മദ്യം ഉപയോഗിച്ച് രക്ഷപെട്ടകഥപാറയുകയാണ് ലാൽ. ലാല്‍ ആദ്യമായി സിനിമയില്‍ ആദ്യം ഡാന്‍സ് ചെയ്യുന്നത് ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അത് റാഫി എന്ന സംവിധായകന്റെ നിർബന്ധത്തിലും.

ഏറെ ടെൻഷനിലായിരുന്നു അന്ന് നൃത്തം ചെയ്തിരുന്നത് എന്ന് താരം ഓർക്കുന്നു. അതുകൊണ്ടുതന്നെ ഒരുപാട് മദ്യപിച്ചിട്ടാണ് ആരംഗം പൂർത്തിയാക്കിയത്. നല്ല രീതിയില്‍ മദ്യം കഴിക്കാതെ തനിക്ക് അത് പൂര്‍ത്തികരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും ലാല്‍ പറയുന്നു.