മമ്മൂട്ടിയുടെ ബിലാലിൽ പ്രധാന വേഷത്തിൽ ലാൽ ജൂനിയറും

പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്‌ ബി യുടെ രണ്ടാം ഭാഗമായ ബിലാലിൽ ഒരു പ്രധാന വേഷത്തിൽ ജീൻപോൾ ലാലും എത്തുന്നു. അമൽ നീരദ്‌ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഈ വർഷത്തെ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. മംത, മനോജ്‌ കെ ജയൻ, ബാല തുടങ്ങി ആദ്യ ഭാഗത്തിലെ മിക്ക ആളുകളും ഈ ചിത്രത്തിലുമുണ്ടാകും. അടുത്ത മാസം ചിത്രം ഷൂട്ടിംഗ്‌ ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments