ജിയോ ബേബി സംവിധാനം ചെയ്ത് ടോവിനോ കേന്ദ്ര കഥാപാത്രമാകുന്ന ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ലാലേട്ടൻ പുറത്തിറക്കി. ടോഗോറാസി എന്ന ബാനറിൽ ടോവിനോ, ഗോപി സുന്ദർ, റംഷി, സിനു സിദ്ധാർത്ഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
‘യാത്രയിൽ ഇല്ലാതാകുന്ന ദൂരങ്ങൾ’ എന്ന ടാഗ്ലൈനോട് കൂടിയ പോസ്റ്ററിൽ ഒരു ബൈക് മാത്രമാണുള്ളത്. ആദ്യ കാഴ്ചയിൽ തന്നെ ഒരു മനോഹര ട്രാവൽ സിനിമയായിരിക്കും ഇതെന്ന് ഉറപ്പ് തരുന്ന പോസ്റ്റർ ആണ് അണിയറക്കാർ പുറത്തിറക്കിയത്.