ലാലേട്ടന്റെ പുതിയ ചിത്രമായ ‘നീരാളി’യുടെ റിലീസിംഗ്‌ തിയ്യതി പ്രഖ്യാപിച്ചു..!

അജോയ് വർമ്മ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ പുതിയ റിലീസിംഗ് ഡേറ്റ് ജൂലൈ 12ന്. മോഹൻലാൽ തന്നെയാണ് തന്റെ ഒഫീഷ്യൽ എഫ്ബി പേജിലൂടെ ഇത് പ്രഖ്യാപിച്ചത്. മൂൺ ഷോട്ട് എന്റർടൈന്മെണന്റസ് നിർമിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ ത്രില്ലടിപ്പിക്കും എന്നുറപ്പാണ്.

നിപ്പ വൈറസ് ബാധ തുടങ്ങിയ മനുഷ്യ ജീവിതത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നില നിൽക്കുന്നത് കൊണ്ട് തന്നെ വടക്കൻ കേരളത്തിലെ ആരാധകവൃത്തത്തിന്റെയും ഉത്തരവദിത്വപ്പെട്ടവരുടെയും ആഗ്രഹപ്രകാരം കൂടിയാണ് ഈ മാസം റിലീസിനെത്തേണ്ടിയിരുന്ന ചിത്രം നീട്ടി വച്ചത്.

അഡ്വെഞ്ചർ ത്രില്ലർ ഗണത്തിൽ പെടുന്ന നീരാളിയിൽ സുരാജ്, നാദിയ മൊയ്തു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ വർഷങ്ങൾക്കു ശേഷം നാദിയ മൊയ്തു മോഹൻലാലിനൊപ്പം ഒന്നിക്കുക്കുകയാണ് നീരാളിയിലൂടെ. സ്റ്റീഫൻ ദേവസി ഒരുക്കിയ നാലു ഗാനങ്ങൾ ചിത്രത്തിലുണ്ടാകും. പുരത്തിറങ്ങിയ രണ്ടു ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംനേടി കഴിഞ്ഞു.

മൂൻഷോട്ട് എന്റർടൈന്മെന്റ്‌സ് ബാനറിൽ സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിന്റെ അണിയറയിലും ഒരുപാട് ബോളിവുഡിൽ നിന്നും മറ്റുമുള്ള സിനിമപ്രവർത്തകർ അണി നിരക്കുന്നു.

ചിത്രം ജൂലൈ 12നു ലോകമെമ്പാടും റിലീസിനെത്തും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments