മറ്റേതൊരു നടനാണെങ്കിലും ഇതെല്ലാം വൈരാഗ്യമായി മനസിൽ സൂക്ഷിക്കുമായിരുന്നു; തുറന്നു പറഞ്ഞ് ലാൽജോസ്

മലയാളികളുടെ പ്രിയ സംവിധായകരിലൊരാളാണ് ലാൽ ജോസ്. 1998 ല്‍ മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവിലൂടെയാണ് അദ്ദേഹം സംവിധായകനാകുന്നത്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മ്മൂട്ടിയെക്കുറിച്ചുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽജോസ്. അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. താൻ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറയുകയായിരുന്നു. ആദ്യ ചിത്രത്തില്‍ നായകനാക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ല എന്നും പറഞ്ഞിരുന്നു.

എന്നാൽ താനും വിട്ടുകൊടുത്തില്ല എന്നാണ് ലാൽജോസ് പറയുന്നത്. മെഗാസ്റ്റാർ വാശിപിടിച്ച സമയങ്ങളിലെല്ലാം തന്നെ തിരിച്ചും അതേ വാശി കാണിച്ചിരുന്നു. മറ്റൊരു നടനായിരുന്നെങ്കിൽ ഇന്ന് അക്കാര്യങ്ങളെല്ലാം മനസ്സില്‍ വൈരാഗ്യമായി സൂക്ഷിച്ചേനെയെന്നും സംവിധായകൻ പറയുന്നു.

പക്ഷെ മമ്മൂട്ടി അത്തരത്തിൽ പെരുമാറിയിരുന്നില്ല. തർക്കങ്ങളെല്ലാം വേണ്ടതുപോലെ മനസിലാക്കി എടുത്ത് വിട്ടുകളയുകയായിരുന്നു. പിന്നീട് തോളിൽ വന്ന് കയ്യിടുകയും ചെയ്യുമായിരുന്നുവെന്നും ലാൽ ജോസ് ഓർക്കുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...